പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്‌

Posted on: 28 Aug 2015കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട്ടുകാരന് അഞ്ചുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. വാത്തുരുത്തിയില്‍ താമസിക്കുന്ന മധുര സ്വദേശി മായിന്‍ (55) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
പള്ളുരുത്തിയിലെ മൈതാനത്തിന് സമീപമുള്ള കുളത്തില്‍ നീന്താനെത്തുന്ന നാല് ആണ്‍കുട്ടികളെയാണ് മായിന്‍ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടികളുടെ ബാഗില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടികളുടെ പരാതിയില്‍ പള്ളുരുത്തി എസ്.ഐ രാജേഷാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി കെ.പി. നിസാര്‍ അഹമ്മദാണ് പ്രതിയെ ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ധ്യ ഭാസി ഹാജരായി.

More Citizen News - Ernakulam