സി.ഡി.പി.ഒ. യ്ക്ക് അങ്കണവാടി കുട്ടികളുടെ യാത്രയയപ്പ്
Posted on: 28 Aug 2015
കരുമാല്ലൂര്‍: സേവനത്തില്‍ നിന്നും വിരമിക്കുന്ന ആലങ്ങാട് ബ്ലോക്ക് ചൈല്‍ഡ് െഡവലപ്പ്മെന്റ് പ്രോഗ്രാം ഓഫീസര്‍ തങ്കമണിക്ക് അങ്കണവാടി കുട്ടികള്‍ യാത്രയയപ്പ് നല്കി. മാട്ടുപുറം 128-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികളും വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്. ഇതോടൊപ്പം വാര്‍ഡ് മെമ്പര്‍ എ.എം. അലിക്കും അനുമോദനമൊരുക്കി. നടുവിലത്തട്ട് അങ്കണവാടിക്ക് പുതിയ കെട്ടിടവും സൗകര്യവുമെല്ലാം നല്‍കിയത് സി.ഡി.പി.ഒ.യുടെയും വാര്‍ഡ് മെമ്പറിന്റെയും ശ്രമഫലമായാണ്.
കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബീന ബാബു, സൂസന് വര്‍ഗീസ്, ബിന്ദു ഗോപി, നദീറ ബീരാന്, കെ.സി. വിനോദ്കുമാര്‍, എ.ബി. അബ്ദുല്‍ഖാദര്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണാഘോഷവും ഓണസദ്യയുമുണ്ടായി.