വടക്കേക്കര സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി

Posted on: 28 Aug 2015



ആദ്യഘട്ടം 626 പേര്‍ക്ക്

പറവൂര്‍:
വടക്കേക്കര സഹകരണ ബാങ്ക് മുതിര്‍ന്ന അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പലാക്കി. ആദ്യഘട്ടമായി 600 രൂപ വീതം 626 പേര്‍ക്ക് തുക വിതരണം ചെയ്തു. വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മുസ്സിരിസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി. അശോകന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ആര്‍. ബോസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമന്‍, കെ.ബി അറുമുഖന്‍, അരുണജ തമ്പി, കാര്‍ത്ത്യായനി സര്‍വന്‍, ഉഷ ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam