അയ്യപ്പസേവാ സമിതിയില്‍ ജയന്തി ആഘോഷം

Posted on: 28 Aug 2015കാലടി: മുണ്ടങ്ങാമറ്റം അയ്യപ്പസേവാ സമിതിയിലെ ശബരി കുടുംബ യൂണിറ്റ് വാര്‍ഷികം, അയ്യങ്കാളി ദിനാചരണം, ഗുരുദേവ ജയന്തി എന്നിവ 28 മുതല്‍ 30 വരെ ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ ഗുരുപൂജയും വൈകീട്ട് ദീപക്കാഴ്ചയും.
ശനിയാഴ്ച രാവിലെ 6ന് ഗുരുപൂജ, അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന, 8ന് പൂക്കള മത്സരം, വൈകീട്ട് 6.30ന് ചിന്താ സദസ്സ് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ ഉദ്ഘാടനം ചെയ്യും. മംഗല്യ സൗഭാഗ്യനിധി വിതരണം പി.ടി. പോള്‍ നിര്‍വഹിക്കും.
30ന് രാവിലെ എട്ടിന് സമൂഹ അഷ്ടോത്തര നാമാര്‍ച്ചന, 9.30ന് കലശാഭിഷേകം, പുഷ്പാഭിഷേകം, 3.30ന് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം, 6.30ന് സമൂഹ ദൈവദശക പ്രാര്‍ഥന.

More Citizen News - Ernakulam