മാതൃഭൂമി-വിന്‍കോസ് കറി പൗഡര്‍ ഓണപ്പൂക്കള മത്സരം
Posted on: 28 Aug 2015
ജെ.എം.പി. ആശുപത്രിക്ക് ഒന്നാം സമ്മാനം
രണ്ടാം സമ്മാനം രാമമംഗലം ഹൈസ്കൂളിന്
പിറവം: ഓണാഘോഷങ്ങളുടെ ഭാഗമായി മാതൃഭൂമിയും പ്രശസ്ത കറി പൗഡര്‍ നിര്‍മാതാക്കളായ വിന്കോസും ചേര്‍ന്ന് നടത്തിയ ഓണപ്പൂക്കള മത്സരം സമാപിച്ചു. ഓണനാളുകളിലെ മൂലം, പൂരാടം ദിവസങ്ങളില്‍ നടന്ന മത്സരത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ആരാധനാലയങ്ങളുമെല്ലാം പങ്കാളികളായി.
മത്സരത്തില്‍ പിറവം ജെ.എം.പി. ആശുപത്രിയില്‍ (നമ്പര്‍ 1003) ഒരുക്കിയ പൂക്കളം ഒന്നാം സ്ഥാനം നേടി. രാമമംഗലം ഹൈസ്കൂളില്‍ എസ്.പി.സി. കേഡറ്റുകള്‍ തയ്യാറാക്കിയ പൂക്കളത്തി (1023) നാണ് രണ്ടാം സ്ഥാനം. അമ്പിളി നിഷാന്ത് പഴയന്താളിയത്ത് പിറവം മൂന്നാം (രജി. നമ്പര്‍ 1007) സ്ഥാനം നേടി.
പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍: സിനോജ് വി.വി. വെമ്പള്ളിക്കാട്ട് മറ്റം, വെണ്ടുവഴി, കോതമംഗലം (രജി. നമ്പര്‍ 1012), മന്നം എന്‍.എസ്.എസ്. ബാലസമാജം കൂത്താട്ടുകുളം (രജി. നമ്പര്‍ 1013), അശ്വനി വേണുഗോപാല്‍, അനിതാഭവന്, രാമമംഗലം (രജി. നമ്പര്‍ 1016), ശ്രീഭദ്ര സ്വയംസഹായ സംഘം, പിറവം (രജി. നമ്പര്‍ 1009), പൂര്‍ണശ്രീ സ്വയംസഹായ സംഘം പാലച്ചുവട് പിറവം (രജി. നമ്പര്‍ 1019). വിദഗ്ദ്ധരടങ്ങുന്ന മൂല്യനിര്‍ണയ സമിതി അതതിടങ്ങളിലെത്തി പൂക്കളം പരിശോധിച്ചാണ് വിജയികളെ കണ്ടെത്തിയത്. വിജയികള്‍ക്ക് സമ്മാനം നല്കുന്ന വിവരം പിന്നിട് അറിയിക്കും.