കാത്തിരുന്ന തിരുവോണം ഇന്ന്; നാടും നഗരവും ഓണലഹരിയില്‍

Posted on: 28 Aug 2015പിറവം: മലയാളികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന പൊന്നിന്‍ ചിങ്ങത്തിലെ പൊന്നില്‍ തിരുവോണം വരവായി. പാമ്പാക്കുട പാപ്പു കവലയില്‍ ഫ്രണ്ട്‌സിന്റെ ഓണാഘോഷങ്ങള്‍ 28ന് തിരുവോണനാളില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന കായിക മത്സരങ്ങള്‍ രക്ഷാധികാരി ബേബി കുന്നുമ്മേല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5നാണ് വടംവലി മത്സരം. സമാപന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി എന്‍. ഏലിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പാമ്പാക്കുട സമന്വയ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ 30ന് നടക്കും. രാവിലെ കലാ-കായിക മത്സരങ്ങള്‍, ഉച്ചയ്ക്ക് ഓണസദ്യ എന്നിവയുണ്ട്. 2.30ന് നടക്കുന്ന യോഗത്തില്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഓണസന്ദേശം നല്‍കും.
പിറവം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും ഓണാഘോഷങ്ങളും 30ന് നടക്കും. ഞായറാഴ്ച രാവിലെ കരയോഗ മന്ദിരത്തില്‍ പൂക്കള മത്സരത്തോടെ പരിപാടികള്‍ തുടങ്ങും. മന്ത്രി അനൂപ് ജേക്കബ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷനാകും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
ഏഴക്കരനാട് സ്‌പെയ്‌സ് സിറ്റി ക്ലൂബ്ബിന്റെ ഓണാഘോഷങ്ങള്‍ ഓണപ്പുലരി 30ന് സ്‌പെയ്‌സ് സിറ്റി നഗറില്‍ നടക്കും. രാവിലെ കലാ-കായിക മത്സരങ്ങള്‍, വൈകീട്ട് സൗഹൃദ വടംവലി എന്നിവയുണ്ട്.
രാമമംഗലം സെന്‍ട്രല്‍ വൈസ് മെന്‍സ് ക്ലൂബ്ബിന്റെ ഓണാഘോഷങ്ങള്‍ 30ന് രാമമംഗലം വ്യാപാരഭവനില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് 4ന് നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ബേബി പോള്‍ അധ്യക്ഷനാകും. കുടുംബസംഗമം, ഓണസദ്യ എന്നിവയുണ്ട്.
രാമമംഗലം യങ് സ്റ്റാര്‍ ക്ലൂബ്ബിന്റെ ഓണാഘോഷങ്ങള്‍ വെള്ളിയാഴ്ച 2ന് രാമമംഗലം കടവ് ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപഞ്ചായത്തംഗം ടി.കെ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യും. ക്ലൂബ്ബ് പ്രസിഡന്റ് ഷിജു വടക്കോ ചൊവ്വാറ്റ് അധ്യക്ഷനാകും.
പിറവം വെട്ടിത്തറ മേഖല മുറിമറ്റത്തില്‍ കുടുംബസംഗമവും ഓണാഘോഷങ്ങളും 29ന് വെട്ടിത്തറ നീലനാല്‍ എന്‍.വി. മാത്യുവിന്റെ വസതിയില്‍ നടക്കും. കലാകായിക മത്സരങ്ങള്‍, കൗണ്‍സലിങ് ക്ലൂസ്, ഓണസദ്യ, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവയുണ്ട്. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പിറവം മാര്‍ ഗ്രിഗോറിയോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ശനിയാഴ്ച ഓണാഘോഷങ്ങള്‍ നടക്കും. പൂക്കളമത്സരം, കലാകായിക മത്സരങ്ങള്‍ എന്നിവയുണ്ട്.
പിറവം സമസ്ത നായര്‍ സമാജം (എസ്.എന്‍.എസ്) പാഴൂര്‍ യൂണിറ്റ് ഓണം ആഘോഷിച്ചു. പ്രസിഡന്റ് അരിക്കത്തില്‍ ഗോപിനാഥന്‍ നായര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. വെളിയനാട് ആദിശങ്കര നിലയത്തിലെ സ്വാമിനി ദേവകി ചൈതന്യ ഐകമത്യ സൂക്തത്തെപ്പറ്റി ക്ലൂസെടുത്തു. വനിതാസമാജം സെക്രട്ടറി ഓമന രാമചന്ദ്രന്‍, രാജു കല്ലറയ്ക്കല്‍, കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam