ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി

Posted on: 28 Aug 2015പിറവം: ശ്രീനാരായണ ഗുരുദേവന്റെ 161-ാം ജയന്തി ആഘോഷങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. യോഗം ശാഖകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കങ്ങളായി. ആഗസ്ത് 30നാണ് ഗുരുദേവ ജയന്തി. വിവിധ കേന്ദ്രങ്ങളില്‍ ഗുരുപൂജ, ചതയദിന ഘോഷയാത്ര എന്നിവയുണ്ട്.
മണീട് 2269-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ മണീട് ഗുരുദേവ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് ഏഴിന് ചതയദിന സന്ദേശ വാഹനറാലി, ഒമ്പതിന് സര്‍ൈവശ്വര്യപൂജ, 11ന് ചതയദിനഘോഷയാത്ര എന്നിവയുണ്ട്. ഘോഷയാത്രയെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങില്‍ കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് സി.പി. സത്യന്‍ ചതയദിന സന്ദേശം നല്‍കും.
എസ്.എന്‍.ഡി.പി. യോഗം കിഴുമുറി -പാമ്പാക്കുട 737-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പാമ്പാക്കുടയില്‍ ചതയദിന ഘോഷയാത്രയോടെ ജയന്തി ആഘോഷിക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഘോഷയാത്ര പട്ടണംചുറ്റി ശ്രീനാരായണപുരം ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഗുരുസ്മരണയോടെ നടക്കുന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി എന്‍. ഏലിയാസ് ഉദ്ഘടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. തമ്പിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും.
കിഴുമുറി വെസ്റ്റ് 4016-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ 30ന് കിഴുമുറി കുന്നയ്ക്കാത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ ഗുരുപൂജ, 8ന് ബൈക്ക് റാലി, 10ന് ചതയദിനഘോഷയാത്ര തുടര്‍ന്ന് പായസ വിതരണം എന്നിവയുണ്ട്.
എസ്.എന്‍.ഡി.പി. യോഗം പിറവം ശാഖയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ചതയദിന ഘോഷയാത്രയോടെ ഗുരുദേവ ജയന്തി കൊണ്ടാടും.

More Citizen News - Ernakulam