പച്ചക്കറി വില്പനകേന്ദ്രം തുറന്നു

Posted on: 28 Aug 2015



കാലടി: സി.പി.എം. മലയാറ്റൂര്‍-നീലീശ്വരം ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ജൈവ കൃഷിയില്‍ നിന്നുള്ള പച്ചക്കറിയുടെ വില്പനകേന്ദ്രം നീലീശ്വരം ഈറ്റക്കടവില്‍ തുറന്നു. കര്‍ഷക സംഘം കാലടി ഏരിയാ സെക്രട്ടറി കെ.കെ. പ്രഭ ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി കെ.കെ. വത്സന്‍, വിജി റെജി, മിനി സുരേന്ദ്രന്‍, ഒ.എസ്. ബോസ്, പി.ജി. ഭാസ്‌കരന്‍, ഐ.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam