ബാബുവിന്റെ കുടുംബത്തിന് ഓണസമ്മാനമായി വീട്‌

Posted on: 28 Aug 2015കാലടി: വാഹനാപകടത്തില്‍ മരണമടഞ്ഞ, കാലടി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കളരിക്കല്‍ ബാബുവിന്റെ കുടുംബത്തിന് ഓണസമ്മാനമായി വീട് നല്‍കി. ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ നാളുകളോളം കഴിച്ചുകൂട്ടിയ ഈ കുടുംബത്തിന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയാണ് വീട് നിര്‍മിച്ച് നല്‍കിയത്. അഞ്ഞൂറ് ചതുരശ്ര അടിയോളം വരുന്ന വീട് നാലര ലക്ഷം ചെലവിട്ടാണ് നിര്‍മിച്ചത്. വാര്‍ഡ് മെമ്പര്‍ ഷൈജന്‍ തോട്ടപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. വീടിന്റെ വൈദ്യുതികരണം കെ.എസ്.ഇ.ബി. കാലടി ഓഫീസിലെ ജീവനക്കാര്‍ സൗജന്യമായി ചെയ്തുകൊടുത്തു. മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു നിര്‍മാണം.
എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ വീടിന്റെ താക്കോല്‍ ദാനം നടത്തി. കോണ്‍ഗ്രസ് കാലടി ബ്‌ളോക്ക് പ്രസിഡന്റ് സാംസണ്‍ ചാക്കോ അദ്ധ്യക്ഷനായി. ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ. ജോയി ഗൃഹോപകരണ വിതരണം നിര്‍വഹിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജു അറയ്ക്കലിനെ ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. പോള്‍ ആദരിച്ചു. അഡ്വ. ഷിയോ പോള്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ബി. സാബു, ജോയ് പോള്‍, എം.ആര്‍. സുദര്‍ശനന്‍, കെ.സി. ബേബി, ഷൈജന്‍ തോട്ടപ്പിള്ളി, ടി.പി. ജോര്‍ജ്, പി.വി. സ്റ്റീഫന്‍, ജോര്‍ജ് തച്ചില്‍, കെ.ജി. രാജപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam