ചിത്രപ്രദര്‍ശനവും മത്സരവും നടത്തി

Posted on: 28 Aug 2015ആലുവ: ആലുവ ടാസിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരവും പ്രദര്‍ശനവും നടത്തി. മോഹന്‍ ഏലൂര്‍, ആര്‍.എല്‍.വി. ഉത്തര, പ്രവീണ്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനമാണ് നടന്നത്. അങ്കണവാടി കുട്ടികള്‍ മുതല്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ വരെയാണ് ചിത്രരചനാ മത്സരം നടത്തിയത്.
പെരിയാര്‍ നീന്തിക്കടന്ന അന്ധബാലന്‍ നവനീത് ഉദ്ഘാടനം ചെയ്തു. നവനീതിന് ടാസിന്റെ ഉപഹാരം തിരകഥാകൃത്ത് ബാബു പള്ളാശ്ശേരി സമ്മാനിച്ചു.
സി.എന്‍.കെ. മാരാര്‍, ബേബി കരുവേലില്‍, ജയന്‍ മാലില്‍, കെ.ജി. മണികണ്ഠന്‍, പി. രാമചന്ദ്രന്‍, പി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam