ആലുവയില്‍ 'ഉത്രാടത്തിനൊരൂണ്'
Posted on: 28 Aug 2015
ആലുവ: മലയാള കലാകാരന്മാരുടെ സംഘടനയായ' 'നന്മ'യുടെ ഓണാഘോഷം 'ഉത്രാടത്തിനൊരൂണ്' ആലുവ നസ്രത്ത് ക്ലബ്ബ് ഹാളില്‍ ചലച്ചിത്ര താരം ടിനി ടോം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട്ട്, ബാബു പള്ളാശ്ശേരി, ജോയി കളപ്പുര, എന്‍.സി. സജീവന്, രാജു എടത്തല എന്നിവര്‍ സംസാരിച്ചു.
ആലുവ: ഈസ്റ്റ് എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും ഡോ. ബി. സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. മാധവക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
മുന്‍ പ്രസിഡന്റ് എം.എന്‍. ഗോപിനാഥന്, ബി. ലളിതാംബിക, എം.കെ. അയ്യപ്പന് നായര്‍ എന്നിവര്‍ സംസാരിച്ചു.