കേരള മോഡല്‍ വികസനം പരാജയമെന്ന് ബി.എം.എസ്.
Posted on: 28 Aug 2015
ആലുവ: കേരളം ഭരിച്ച ഇരു മുന്നണികളും നടപ്പിലാക്കിയ കേരള മോഡല്‍ വികസനം പരാജയമായിരുന്നെന്ന് ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ പറഞ്ഞു. ബി.എം.എസ്. ആലുവ മുനിസിപ്പാലിറ്റി കമ്മിറ്റി സെക്രട്ടറി പി.സി. അനി നയിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നീറിക്കോട്, പി.ആര്. രഞ്ജിത്ത്, പി.പി. മുഹമ്മദ്കുഞ്ഞ്, എം.പി. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.