ത്രിതല പഞ്ചായത്തുകളുടെ അധികാര പരിധി ഉയര്‍ത്തും -രമേശ് ചെന്നിത്തല
Posted on: 28 Aug 2015
കുറുപ്പംപടി: ത്രിതല പഞ്ചായത്തുകളുടെ അധികാര പരിധി ഉയര്‍ത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുടക്കുഴയെ സമ്പൂര്‍ണ റോഡ് ഗ്രാമമായി പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനേക്കാള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്നത് പഞ്ചായത്ത് സംവിധാനങ്ങള്‍ക്കാണെന്നും വികസന കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാജുപോള്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മുന്‍നിയമസഭാ സ്പീക്കര്‍ പി.പി. തങ്കച്ചന്, ജില്ലാപഞ്ചായത്തംഗങ്ങളായ ബാബുജോസഫ്, ചിന്നമ്മവര്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ. സുനുമോള്, തോമസ് പി. കുരുവിള, പി.പി. അവറാച്ചന്, സോജന്പൗലോസ്, പോള്‍ ഉതുപ്പ്്്, ഷാജികീച്ചേരി, പി.കെ. സുകു, എല്ദോപാത്തിക്കല് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാറ പ്രളയക്കാട് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് ടി.എ. സുനുമോള്, സോജന് പൗലോസ്, പി.പി. അവറാച്ചന് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്കി.