വിവാഹം

Posted on: 28 Aug 2015കൊച്ചി: ദുബായ് ഫിനിക്‌സ് ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടറും നോര്‍ക്ക വെല്‍െഫയര്‍ ബോര്‍ഡ് ഡയറക്ടറുമായ കോട്ടയം കാരാപ്പുഴ മാടക്കല്‍ ശിവശൈലത്തില്‍ എം.ജി. പുഷ്പാകരന്റെയും ഐഷയുടെയും മകന്‍ അര്‍ജുനും (ഡയറക്ടര്‍, ഫിനിക്‌സ് ട്രേഡിങ് കമ്പനി) ചേര്‍ത്തല കോഞ്ചേരിയില്‍ ഡോ. ശ്യാംലാലിന്റെയും മിനിയുടെയും മകള്‍ ശ്രുതിയും (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) വിവാഹിതരായി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. ബാബു, കെ.സി. ജോസഫ്, മുന്‍ കേന്ദ്ര മന്ത്രിമാരായ കെ.വി. തോമസ്, വയലാര്‍ രവി, പി.സി. ചാക്കോ, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

More Citizen News - Ernakulam