ആദിവാസി ഭൂസമരം: തിരുവോണനാളില്‍ ഉപവാസ സമരം

Posted on: 28 Aug 2015



കോതമംഗലം: നേര്യമംഗലത്ത് ഒരു തുണ്ട് ഭൂമിക്കായി മാസങ്ങളായി കുടില്‍കെട്ടി സമരം ചെയ്യുന്ന ആദിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദി ദ്രാവിഡ സാംസ്‌കാരിക സഭയുടെ നേതൃത്വത്തില്‍ തിരുവോണ ദിനത്തില്‍ വെള്ളിയാഴ്ച കോതമംഗലം താലൂക്ക് ഓഫീസിന് മുമ്പില്‍ ഉപവസിക്കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന ഉപവാസ സമരം സഭ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കോട്ടപ്പടി ഉദ്ഘാടനം ചെയ്യും. അഞ്ചര മാസത്തിലേറെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 40 ഓളം കുടുംബങ്ങള്‍ തലചായ്ക്കാന്‍ വീടും സ്ഥലവും കിട്ടാനായി സമരം ചെയ്യുന്നത്. ഉപവാസസമരത്തില്‍ വിവിധ രാഷ്ട്രീയ സമുദായ നേതാക്കള്‍ പങ്കെടുക്കുമെന്ന് സഭ മധ്യ മേഖല സെക്രട്ടറി കെ.സോമന്‍ അറിയിച്ചു.

More Citizen News - Ernakulam