തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം : രമേശ് ചെന്നിത്തല
Posted on: 28 Aug 2015
കോലഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൂത്തൃക്ക ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകള്‍ക്ക് കുടുതല്‍ അധികാരങ്ങള്‍ നല്കിയാല് മാത്രമേ ജനാഭിലാഷങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ വെന്ന് മന്ത്രി പറഞ്ഞു. വി.പി. സജീന്ദ്രന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്തോഫീസ് ഹാളിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം. പൈലിപ്പിള്ള സ്മാരക ഹാള്‍ എന്ന് മന്ത്രി നാമകരണം ചെയ്തു. മുന്‍ എം.പി കെ.പി. ധനപാലന് വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ദുരിതാശ്വാസ നിധി വിതരണവും നിര്‍വഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കി. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവരെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ്, സെന്റ് പീറ്റേഴ്സ് കോളേജ് ട്രസ്റ്റ് സെക്രട്ടറി സി.വി. ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സ കൊച്ചുകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി അലക്സ്, അംഗം വനജ പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ബേബി, സഹകരണ ബാങ്ക് പ്രസിഡന്റ് പോള്‍ വി. തോമസ്, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍, പഞ്ചായത്ത് സെക്രട്ടറി ഇ.വി. സീന, അസി. എന്‍ജിനീയര്‍ ടി.എം. ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. പരമേശ്വരന് നായര്‍, പി.ഡി. മാത്തുള്ള എന്നിവരുടെ പേരുകളില്‍ സ്മാരക ഹാളും നാമകരണം ചെയ്തു.