ജൈവ കൃഷി വിളവെടുപ്പ് നടത്തി.

Posted on: 28 Aug 2015കിഴക്കമ്പലം : പള്ളിക്കര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അമൃതം ജൈവ കാര്‍ഷിക കൂട്ടായ്മ നടത്തിയ ജൈവ പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജി ബാബു അധ്യക്ഷനായി.
അസോസിയേഷന്‍ അംഗങ്ങള്‍ വിവിധ സ്ഥലങ്ങളിലും സ്വന്തമായും പത്തേക്കറോളം സ്ഥലത്താണ് ജൈവകൃഷിയിറക്കിയിട്ടുള്ളത്. വാഴ, കപ്പ, മത്തന്‍, ഇഞ്ചി, വെള്ളരി, ചുരക്ക, കുമ്പളങ്ങ, പയര്‍ എന്നിവയാണ് കൃഷി ചെയ്തത്.
കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയ കര്‍ഷകരായ എന്‍.പി. ജോയി, യല്‍ദോ തോമസ്, പി.പി. മുരളി, കെ.പി. വര്‍ഗീസ് എന്നിവരെ പൊന്നാട അണിയിച്ചു
പി.ജെ. ജോസ്,.ജോര്‍ജ് വി. പോള്‍,സണ്ണി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam