കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തു

Posted on: 28 Aug 2015കൊച്ചി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായി 19 പേരെ നോമിനേറ്റ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് അറിയിച്ചു. ഉമേഷ് മല്ലയ്യ (ചെര്‍ളായി), കലേശന്‍ എം.എം. (ഏലൂര്‍), നൗഷാദ് കെ. (എളങ്കുന്നപ്പുഴ), ബിജു കണ്ണങ്ങനാട്ട് (പുതുവൈപ്പ്), ജോബി മാത്യു (മുടക്കുഴ), പ്രിന്‍സ് കാലായില്‍ (ആമ്പല്ലൂര്‍), കെ.ആര്‍. സുകുമാരന്‍ (തിരുവാങ്കുളം), കെ.എ. അബ്ദുള്‍ റഷീദ് (അമ്പലമുകള്‍), കെ.കെ. മാത്തുക്കുഞ്ഞ് (കുറുപ്പംപടി), എന്‍.എം. ജോസഫ് (പോത്താനിക്കാട്), ശ്രീവത്സന്‍ പിള്ള
(പുത്തന്‍കുരിശ്), കെ.കെ. ഉമ്മര്‍ (പായിപ്ര), കെ.എം. പരീത് (മുളവൂര്‍), എ.ആര്‍. പൗലോസ് (കവളങ്ങാട്), പി.ആര്‍. രവി (നേര്യമംഗലം), പി.എം. ബഷീര്‍ (നെല്ലിമറ്റം), പി.പി. തങ്കപ്പന്‍ (തൃക്കാരിയൂര്‍), വി.എച്ച്. മുഹമ്മദ് (വെങ്ങോല), ടി.എം. കുര്യാക്കോസ്
(അറയ്ക്കപ്പടി) എന്നിവരെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ കൂടി ഉടന്‍ നോമിനേറ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam