വയോജനങ്ങള്‍ക്കായി കൊച്ചിയില്‍ 'സര്‍വകലാശാല'

Posted on: 28 Aug 2015കൊച്ചി: ജീവിതത്തിന്റെ വിരസത അകറ്റാന്‍ വയോജനങ്ങള്‍ക്കായി കാല്പനിക സര്‍വകലാശാല - യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ് (യു3എ) ഇന്ത്യയിലാദ്യമായി കൊച്ചിയില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്തും ലേക്ഷോര്‍ ആശുപത്രിയും സംയുക്തമായി 'മാജിക്‌സ്' എന്ന സംഘടനയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സര്‍വകലാശാലയുടെ ഉദ്ഘാടനം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വയോജനങ്ങളുടെ ഉന്നമനവും ക്രിയാത്മക ജീവിതവും ലക്ഷ്യമിട്ടാണ് യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ് തുടങ്ങുന്നതെന്ന് ലേക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. ലേക്ഷോര്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ കൊച്ചുകുഞ്ഞ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സാജിത സിദ്ദിഖ്, മരട് നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ അനീഷ് കുമാര്‍ എ.ജി., ഡോ. പ്രവീണ്‍ ജി. പൈ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam