ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ടുകള്‍ ഓടിക്കാന്‍ അനുവദിക്കില്ല - ചെന്നിത്തല

Posted on: 28 Aug 2015കൊച്ചി: പൂര്‍ണമായും ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ടുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. അതിനനുസരിച്ചുള്ള നടപടി അടിയന്തരമായി സ്വീകരിക്കും. ഒരപകടം ഉണ്ടാകുമ്പോള്‍ നമ്മള്‍ ജാഗരൂകരാവും. പക്ഷേ, ഏതാനും നാളുകള്‍ കഴിഞ്ഞാല്‍ ഈ ജാഗ്രത നഷ്ടപ്പെടുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവരെ ചെന്നിത്തല ആസ്​പത്രിയില്‍ സന്ദര്‍ശിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. സുരേഷ് ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

More Citizen News - Ernakulam