നായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി

Posted on: 28 Aug 2015മഞ്ഞുമ്മല്‍: മഞ്ഞുമ്മല്‍ കൈതവളപ്പില്‍ ഫാമില്‍ വളര്‍ത്തിയിരുന്ന കോഴികളെ പട്ടികള്‍ കൂട്ടത്തോടെ കൊന്നൊടുക്കി.
കൈതവളപ്പില്‍ വീട്ടില്‍ പത്മകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന 36 കോഴികളെയാണ് ബുധനാഴ്ച രാത്രി കൊന്നൊടുക്കിയത്. കോഴിക്കൂടിന്റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇതിലൂടെ അകത്ത് കടന്നായിരുന്നു അക്രമണം. 60-ഓളം കോഴികളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. സര്‍ക്കാറില്‍ നിന്ന് സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാതെ സ്വതന്ത്രമായാണ് പദ്മകുമാര്‍ കോഴികളെ വളര്‍ത്തിയിരുന്നത്.

More Citizen News - Ernakulam