ഇന്‍ഫോപാര്‍ക്കില്‍ നിന്നൊരു 'ഓണം നന്മ'
Posted on: 28 Aug 2015
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ ശേഖരിച്ച മൂന്ന് ടണ്ണിലേറെ അരി അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കുമായി നല്കി. ഇന്‍ഫോപാര്‍ക്കിലെ കാരുണ്യ സംരംഭമായ 'ഓണം നന്മ' യുടെ ആഭിമുഖ്യത്തിലായിരുന്നു ഇത്.
ഇന്‍ഫോപാര്‍ക്കിന്റെ കൊച്ചി, കൊരട്ടി, ചേര്‍ത്തല കാമ്പസുകളിലെ ജീവനക്കാരാണ് ധാന്യം ശേഖരിച്ചത്. കൊച്ചി കാമ്പസില്‍ നിന്ന് ശേഖരിച്ച രണ്ടര ടണ്‍ അരിയില്‍ രണ്ട് ടണ്‍ കുട്ടമ്പുഴയില്‍ മാമലകണ്ടത്തെ 195 ആദിവാസി കുടുംബങ്ങള്‍ക്ക് സംഭാവന ചെയ്തു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. ഹൃഷികേശ് നായരുടെ സാന്നിദ്ധ്യത്തില്‍ ബെന്നി ബഹനാന് എംഎല്‍എ വിതരണ വണ്ടി ഫ്ലഗ് ഓഫ് ചെയ്തു.
വി.പി. സജീന്ദ്രന് എം.എല്‍.എ.യുടെ നിര്‍ദ്ദേശമനുസരിച്ച് പാര്‍ക്കിനു സമീപത്തെ വൃദ്ധസദനങ്ങള്‍ക്കും അനാഥ മന്ദിരങ്ങള്‍ക്കും ബാക്കി അര ടണ്‍ അരി നല്കി.