തിരുവോണ നിറവില്‍ നാടും നാട്ടുകാരും

Posted on: 28 Aug 2015പെരുന്പാവൂര്‍: കള്ളവും ചതിയും ഇല്ലാത്ത നാടിനെ സ്വപ്‌നം കാണുന്ന മലയാളികള്‍ ഇന്ന് എല്ലാം മറന്ന് തിരുവോണം ആഘോഷിക്കുകയാണ്. ടൗണില്‍ ഉത്രാടപ്പാച്ചിലിന്റെ തിരക്കായിരുന്നു വ്യാഴാഴ്ച. പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമുള്ള തിരക്കിനെ തുടര്‍ന്ന് നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ മാസംതോറും പതിവുള്ള പ്രസാദ ഊട്ടിന് പകരം വെള്ളിയാഴ്ച തിരുവോണ സദ്യയാണ് ഒരുക്കുന്നത്.
തോട്ടുവാ ശ്രീധന്വന്തരീ ക്ഷേത്രത്തിലും മുടക്കുഴ തൃക്കയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവോണ സദ്യയുണ്ടാകും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് ഓണം ആഘോഷിച്ചു.
പൂക്കള മത്സരം, കലാപരിപാടികള്‍, വടംവലി, ഓണസദ്യ എന്നിവ നടന്നു. പ്രസിഡന്റ് റെജി ഇട്ടൂപ്പിന്റെ അധ്യക്ഷതയില്‍ സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അശമന്നൂര്‍ എന്‍.എസ്.എസ്. കരയോഗം പൊതുയോഗവും ഓണാഘോഷവും !ഞായറാഴ്ച നടക്കും. കെ. വിജയകുമാറിന്റെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
ഒക്കല്‍ തുരുത്ത് കര്‍മയോഗാലയത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലനവും ഓണസദ്യയും നടന്നു.
തെക്കേ എഴിപ്പുറം വിവേകോദയം വായനശാലയില്‍ ഓണാഘോഷം 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ മുതല്‍ കലാ-കായിക മത്സരങ്ങള്‍, 5ന് സൗഹൃദ വടംവലി, 30ന് രാവിലെ 8ന് പൂക്കള മത്സരം, 9ന് കലാമത്സരങ്ങള്‍, 3ന് സാംസ്‌കാരിക ഘോഷയാത്ര.
സമ്മേളനത്തില്‍ ഒളിമ്പ്യന്‍ ശ്രീജേഷിന് സ്വീകരണം നല്‍കും. 7ന് കലാസന്ധ്യ, 8ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം 'മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്നിവയാണ് പരിപാടികള്‍.
ഇരിങ്ങോള്‍ ഇരവിച്ചിറ ശിവശക്തി കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും 30ന് നടക്കും. പ്രസിഡന്റ് എന്‍. ഗോകുല്‍ദാസിന്റെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കും.
പുന്നയം കരയോഗത്തിന്റെ ഓണാഘോഷം 29ന് നടക്കും. വിദ്യാഭ്യാസ അവാര്‍ഡ്ദാനവും തിരുവാതിര കളിയും നടക്കും. വേങ്ങൂര്‍ ആശാഭവന്‍ ബഡ്‌സ് സ്‌കൂളില്‍ ഓണാഘോഷം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെ!ജി ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. വത്സ ദിവാകരന്റെ അധ്യക്ഷതയില്‍ വി.ജി. മനോജ്, ലീലാമണി എല്‍ദോസ്, ബിജി ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
വെങ്ങോല പഞ്ചായത്തില്‍ കുടുംബശ്രീ ഓണച്ചന്ത പ്രസിഡന്റ് എം.എം. അവറാന്‍ ഉദ്ഘാടനം ചെയ്തു. പച്ചക്കറി, ഉപ്പേരി, പായസം, പലചരക്ക് തുടങ്ങിയവ വിപണിയില്‍ ലഭ്യമാണ്.
സി.പി.എം. പെരുമ്പാവൂര്‍ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ ഓണച്ചന്ത വി.പി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഖാദര്‍, കെ.ഇ. നൗഷാദ്, അന്‍വര്‍ അലി, പി.കെ. സിദ്ദിഖ്, വി.പി. ബാബു, പി.സി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam