ശ്രീനാരായണഗുരുജയന്തി 30ന്; പെരുമ്പാവൂരില്‍ ഒരുക്കങ്ങളായി

Posted on: 28 Aug 2015പെരുമ്പാവൂര്‍: ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങള്‍ക്കായി കുന്നത്തുനാട് താലൂക്ക് എസ്.എന്‍.ഡി.പി.യൂണിയന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്നോടിയായി യൂണിയന്‍ ആസ്ഥാനത്തും ശാഖാകേന്ദ്രങ്ങളിലും 17ന് പതാകദിനം ആചരിച്ചു. ജയന്തിദിനമായ 30ന് വൈകീട്ട് ടൗണില്‍ പെരുമ്പാവൂര്‍, മുടിക്കല്‍, വാഴക്കുളം, അല്ലപ്ര, കാഞ്ഞിരക്കാട്, ഇരിങ്ങോള്‍ ശാഖകളുെട നേതൃത്വത്തില്‍ ഘോഷയാത്രയുണ്ടാകും. ഒക്കല്‍ ശാഖയില്‍ സാംസ്‌കാരിക സമ്മേളനം ജില്ലാകളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്യും.
കുറുപ്പംപടി, കാലടി, അരുവപ്പാറ, അശമന്നൂര്‍, കുഴൂര്‍, പെരുമ്പാവൂര്‍, ചേലാമറ്റം, ഒക്കല്‍ ശാഖകളില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ. കര്‍ണനും വളയന്‍ചിറങ്ങര, അല്ലപ്ര, തുറവൂര്‍, കാഞ്ഞൂര്‍, പാറപ്പുറം, അങ്കമാലി, ഇല്ലിത്തോട്, മലയാറ്റൂര്‍ വെസ്റ്റ് ശാഖകളില്‍ യൂണിയന്‍ സെക്രട്ടറി എ.ബി. ജയപ്രകാശ് എന്നിവര്‍ ജയന്തിദിന സന്ദേശം നല്‍കും. മഴുവന്നൂര്‍, തമ്മാനിമറ്റം, തിരുവാണിയൂര്‍, വടയമ്പാടി, പുത്തന്‍കുരിശ്, വലമ്പൂര്‍, പട്ടിമറ്റം, അറയ്ക്കപ്പടി ശാഖകളില്‍ എം.എ. രാജു ജയന്തിദിന സന്ദേശം നല്‍കും. ടി.എന്‍. സദാശിവന്‍, കെ.എന്‍. ഗോപാലകൃഷ്ണന്‍, സജിത് നാരായണന്‍ എന്നിവര്‍ മറ്റുശാഖകളില്‍ ജയന്തിദിന സന്ദേശം നല്‍കും.
.

More Citizen News - Ernakulam