പൂക്കളങ്ങള്‍ നിറഞ്ഞു; നാടും നഗരവും ഓണലഹരിയില്‍

Posted on: 28 Aug 2015കൂത്താട്ടുകുളം: വീട്ടുമുറ്റത്തും പൊതു സ്ഥാപനങ്ങളിലും വിവിധ സംഘടനകളുടെ നേത്രത്വത്തില്‍ ഓണപ്പൂക്കളം ഒരുക്കി നാടും നഗരവും ഓണത്തെ വരേവല്ക്കുകയാണ്. കൂത്താട്ടുകുളം ഭവന നിര്‍മാണ സഹ. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. ഓണപൂക്കളം ഒരുക്കി .സഹകരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും കുടുബശ്രീകളും ഒരുക്കുന്ന ഓണച്ചന്തകളില്‍ ഇക്കുറി വിഭവങ്ങള്‍ ഏറെയാണ്. പച്ചക്കറിയും പലചരക്ക് സാധനങ്ങളും ഏറ്റവും വിലകുറച്ചു നല്കാന്‍ സംഘടനകള്‍ തമ്മില്‍ മത്സരവുമുണ്ട്.

പാലക്കുഴ സഹ. ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സഹകരണ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് കെ.എ. തോമസ് ഉദ്ഘാടനം ചെയ്തു. പാലക്കുഴയില്‍ കുടുംബശ്രീ യൂണിറ്റിന്റെ നേത്രത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ ഓണച്ചന്ത ആരംഭിച്ചു.
കൂത്താട്ടുകുളത്ത് ടൌണ്‍ ഹാളില്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു. പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് വില്പന നടത്തുന്നത്. കൂത്താട്ടുകുളത്ത് ഓണച്ചന്ത 27 നും പ്രവര്‍ത്തിക്കും.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 8 കേന്ദ്രങ്ങളിലും ജൈവ പച്ചക്കറിച്ചന്ത ആരംഭിച്ചു. കൂത്താട്ടുകുളം സെന്‍ട്രല്‍ കവലയില്‍ സി.പി.എം. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി തിരുമാറാടി എന്നിവിടങ്ങളിലും സഹകരണ ഓണച്ചന്തകള്‍ ആരംഭിച്ചു

More Citizen News - Ernakulam