ഓണക്കൈനീട്ടവുമായി എസ്ബിഒഎ പബ്ലിക് സ്‌കൂളിലെ നന്മ സംഘം

Posted on: 27 Aug 2015കൊച്ചി: അശരണര്‍ക്ക് ഓണസമ്മാനവുമായി എസ്ബിഒഎ പബ്ലിക് സ്‌കൂളിലെ നന്മ അംഗങ്ങള്‍ കങ്ങരപ്പടി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെത്തി.
മാതൃഭൂമിയും കല്യാണ്‍ സില്‍ക്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഓണക്കൈനീട്ടം' പരിപാടിയുടെ ഭാഗമായാണ് 'നന്മ സംഘം' ഓണക്കോടികളടങ്ങിയ കിറ്റുമായി അന്തേവാസികളുടെ അടുത്തെത്തിയത്.
സാന്ത്വനത്തിലെ അന്തേവാസികളായ 12 അമ്മമാര്‍ക്ക് ആവശ്യമായ പുതുവസ്ത്രങ്ങളാണ് നന്മയിലെ കുരുന്നുകള്‍ ഓണസമ്മാനമായി നല്‍കിയത്. സ്‌കൂളിലെ കുട്ടികളില്‍നിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് പുതുവസ്ത്രങ്ങള്‍ വാങ്ങിയത്. ഓണപ്പാട്ടുകള്‍പാടി ഓണത്തിന്റെ ആരവങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റില്‍വെച്ച് നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളോടൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലത ടി.കെ., നന്മ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രമീള പി.വി., അധ്യാപികമാരായ വിദ്യ സി.വി., രമ മനോഹരന്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.എ. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam