ഹനുമാന് കോവിലില്‍ രാഘവേന്ദ്രസ്വാമി ആരാധന ഉത്സവം
Posted on: 27 Aug 2015
കൊച്ചി: ഹനുമാന് കോവിലിലെ രാഘവേന്ദ്രസ്വാമി വൃന്ദാവനത്തിലെ 344-ാമത് ആരാധന ഉത്സവം 30, 31, സപ്തംബര്‍ ഒന്ന് തീയതികളില്‍ നടക്കും. ദിവസേന രാവിലെ 7 മുതല്‍ പഞ്ചാമൃത അഭിഷേകം, അലങ്കാരപൂജ, രാഘവേന്ദ്ര അഷ്ടോത്തര അര്‍ച്ചന, പാദപൂജ, മഹാപൂജ എന്നിവയും വൈകുന്നേരം 6ന് പല്ലക്ക് ഉത്സവം, രംഗപൂജ, പ്രസാദവിതരണം എന്നിവയും ഉണ്ടായിരിക്കും.
30ന് വൈകീട്ട് 7.30ന് രംഗനാഥ പൈയുടെ പുല്ലാങ്കുഴല്‍ കച്ചേരി, 31ന് 10 മണിക്ക് തൃപ്പൂണിത്തുറ തുളുബ്രാഹ്മണസംഘം വനിതാവിഭാഗത്തിന്റെ ഭജന, 4.30ന് ടി.എസ്. രാധാകൃഷ്ണജിയുടെ ഭക്തിഗാന തരംഗിണി എന്നിവയും ഉണ്ടായിരിക്കും.