ആരക്കുന്നം പള്ളിയില്‍ അവയവദാന സമ്മതപത്രം നല്‍കി

Posted on: 27 Aug 2015ആരക്കുന്നം: ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ ആത്മരക്ഷാ ധ്യാനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അവയവദാന സമ്മതപത്രം നല്‍കി.
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന് പള്ളി വികാരി ഫാ. ജേക്കബ് കുരുവിള തട്ടാംപുറത്ത്, ഫാ. ഗീവര്‍ഗീസ് മണക്കാട്ട്, ഫാ. ജേക്കബ് ചിറ്റേത്ത് എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം കൈമാറിയത്.
ട്രസ്റ്റിമാരായ വി.എസ്. ജോര്‍ജ്, ജോയ് കുര്യന്‍, കുടുംബ യൂണിറ്റ് സെക്രട്ടറി ജോണി കെ.വി. എന്നിവര്‍ പങ്കെടുത്തു.
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വായിക്കാനുള്ള പുസ്തകമാണെന്ന് ഫാ. ഡേവിസ് ചിറമ്മേല്‍ ഓര്‍മിപ്പിച്ചു. ധ്യാനയോഗത്തിന്റെ ഭാഗമായി വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്‌നേഹം, ത്യാഗം എന്നിവ കച്ചവടമാകരുത്. ദൈവം സ്‌നേഹിച്ചതു പോലെയാകണം മനുഷ്യസ്‌നേഹവും. ദാനം പ്രത്യേക ലക്ഷ്യങ്ങള്‍ വെച്ചാകരുതെന്നും മറിച്ച് മനുഷ്യരാശിയുടെ നന്മയ്ക്കാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.30 മുതലാണ് പള്ളിയില്‍ ആത്മരക്ഷാ ധ്യാനം നടക്കുന്നത്.

More Citizen News - Ernakulam