കാണികള്‍ക്ക് നവ്യാനുഭവമായി നവ്യയുടെ ശിവോഹം

Posted on: 27 Aug 2015കളമശ്ശേരി: തൃക്കാക്കര മഹാക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ അവതരിപ്പിച്ച ശിവോഹം കാണികള്‍ക്ക് നവ്യാനുഭവമായി.
പരമശിവനെ കേന്ദ്രീകരിച്ചുള്ള നൃത്തസംഗീത സമന്വയമായിരുന്നു ശിവോഹം. ക്ഷേത്രാങ്കണത്തിലെ പ്രധാന വേദിയില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആദ്യമായി അരങ്ങിലവതരിപ്പിച്ച ശിവോഹം ഭരതനാട്യത്തിന്റെ പ്രൗഢിക്ക് കൂടുതല്‍ മിഴിവേകി.
തകിലും നാദസ്വരവും വയലിനും കീ ബോര്‍ഡും ഓടക്കുഴലും ഡ്രംസും റിഥം പാഡുമൊക്കെ അരങ്ങത്ത് അകമ്പടിയായി. ഖണ്ഡ ത്രിപുടതാളത്തില്‍ ചിട്ടപ്പെടുത്തിയ മല്ലാരിയിലായിരുന്നു ശിവോഹത്തിന്റെ തുടക്കം.
കളമശ്ശേരി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് 'ശിവോഹം' ക്ഷേത്രാങ്കണത്തില്‍ അരങ്ങേറിയത്.

More Citizen News - Ernakulam