പൂത്തോട്ട ആശുപത്രിക്കെട്ടിടം പൊളിച്ചുനീക്കുന്നു

Posted on: 27 Aug 2015



തൃപ്പൂണിത്തുറ: ഇപ്പോള്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സയില്ലാത്ത പൂത്തോട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയകെട്ടിടം പൊളിക്കാന്‍ തീരുമാനം. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇതിന് ഉത്തരവിട്ടത്.
കെട്ടിടം പൊളിച്ചുമാറ്റാനായി 1,39,446 രൂപ അനുവദിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു. ഇവിടെ പുതിയ കെട്ടിടം തീരദേശ വികസന കോര്‍പ്പറേഷന്‍ പണിതുനല്‍കുമെന്നും മന്ത്രി അറിയിച്ചു.

More Citizen News - Ernakulam