വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

Posted on: 27 Aug 2015കളമശ്ശേരി: ടി.സി.സി. എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി-പ്ലസ് ടു ഉന്നത വിജയം നേടിയവര്‍ക്ക് എസ്.സി.എസ്. മേനോന്‍-കെ.ജി. ബാലകൃഷ്ണപിള്ള എന്‍ഡോവ്‌മെന്റ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.
യൂണിയന്‍ ജനറല്‍ ബോഡി യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ് അവാര്‍ഡ് വിതരണം നടത്തി. വര്‍ക്കിങ് പ്രസിഡന്റ് എം.എസ്. ശിവശങ്കരന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ ഭാരവാഹികളായ ജി.എന്‍. മോഹനന്‍, പി.ജി. ശങ്കരന്‍കുട്ടി, ടി.കെ സന്തോഷ്, ബി.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam