നിരാഹാര സമരം നടത്തി

Posted on: 27 Aug 2015കാക്കനാട്: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരുടെ ബോണസ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കമ്പനിക്ക് മുന്നില്‍ നിരാഹാര സമരം നടത്തി.
മാസങ്ങള്‍ക്ക് മുന്‍പ് വിവാദത്തിലകപ്പെട്ട അസ്മ റബ്ബര്‍ പ്രോഡക്ട്‌സിലെ ഒരു വിഭാഗം ജീവനക്കാരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് നല്‍കിയിരുന്ന ബോണസില്‍ നിന്ന് പകുതിയോളം തുക ഇത്തവണ വെട്ടിക്കുറച്ചെന്നാണ് പരാതി.
ശൗചാലയത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതിലൂടെയാണ് അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് വിവാദത്തിലായത്. പരിശോധന നടത്തിയതു സംബന്ധിച്ച് വനിതാ ജീവനക്കാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കമ്പനി ബോണസ് വെട്ടിക്കുറച്ചെന്നാണ് ജീവനക്കാരുടെ ആരോപണം.

More Citizen News - Ernakulam