ബോട്ടപകടത്തില്‍ അനുശോചനം

Posted on: 27 Aug 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തില്‍ സിറോമലബാര്‍ സഭ സിനഡ് ദുഃഖം രേഖപ്പെടുത്തി. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകണം.
സുരക്ഷാ സജ്ജീകരണങ്ങളില്ലാത്ത യാത്രകള്‍ നിരോധിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ആവശ്യപ്പെട്ടു. ജീവന് വിലയില്ലാത്ത വികസനം ഒന്നിനും ഗുണപ്പെടുകയില്ലെന്നും കല്ലറയ്ക്കല്‍ അനുശോചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു.

More Citizen News - Ernakulam