ടി.എന്‍. വിനോദിന് നാഷണല്‍ സര്‍വീസ് പുരസ്‌കാരത്തിനു പിന്നാലെ സംസ്ഥാന പുരസ്‌കാരവും

Posted on: 27 Aug 2015കൊച്ചി: പ്രവര്‍ത്തന മികവിനുള്ള നാഷണല്‍ സര്‍വീസ് സ്‌കീം പുരസ്‌കാരത്തിനു പിന്നാലെയാണ് ശ്രീനാരായണ ഹയര്‍ സെക്കന്‍!!!ഡറി സ്‌കൂള്‍ മലയാളം അദ്ധ്യാപകന്‍ ടി.എന്‍.വിനോദിന് സംസ്ഥന അദ്ധ്യാപക അവാര്‍ഡ് ലഭിക്കുന്നത്. മുമ്പ് സ്‌കൂളില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായിരുന്ന വിനോദ് ഇപ്പോള്‍ നാഷണല്‍ സര്‍വീസ് സ്‌കീം റീജണല്‍ കണ്‍വീനറാണ്. സംസ്ഥാന വ്യാപകമായി 2 ലക്ഷം സമ്മതപത്രങ്ങള്‍ ശേഖരിച്ച പുനര്‍ജനി അവയവദാന ബോധവത്കരണ പരിപാടിക്ക് നേതൃത്വം നല്‍കിയത് വിനോദായിരുന്നു.
ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡ് ക്യാമ്പിലെ കേരള ലക്ഷദ്വീപ് കണ്ടിന്‍ജന്റ് ലീഡര്‍, സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ മേട്‌നാപ്പാറ ആദിവാസി കുടിയില്‍ ബദല്‍ വിദ്യാലയം നിര്‍മ്മിക്കാനും നേതൃത്വം നല്‍കി. പെരിയാറിനൊരു ഹരിത കഞ്ചുകം പരിസ്ഥിതി സംരക്ഷണ പരിപാടിയിലൂടെ മലയാറ്റൂര്‍ വനമേഖലയില്‍ 1500 വൃക്ഷത്തൈ വച്ചു പിടിപ്പിച്ചു. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെയും ഭൂമിത്രസേനയുടെയും കോ-ഓര്‍ഡിനേറ്ററാണ്. ഭൂമിത്രസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
കൂത്താട്ടുകുളം, പാലക്കുഴ തലച്ചിറയില്‍ ടി.എസ്. നാരായണന്റെയും ലീലാ നാരായണന്റെയും മകനാണ് .ഭാര്യ സീമ പൂത്തോട്ട കെ.പി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. മകള്‍ ദേവനന്ദ നാലാം ക്ലാസില്‍ പഠിക്കുന്നു. ഇപ്പോള്‍ പൂത്തോട്ട എം.എല്‍.എ. റോഡില്‍ സൂര്യമുദ്രയില്‍ താമസിക്കുന്നു.

More Citizen News - Ernakulam