ബി.എം.എസ്. പദയാത്ര നടത്തി

Posted on: 27 Aug 2015



ഏലൂര്‍: അഴിമതിക്കും വിവാദങ്ങള്‍ക്കും എതിരെ ബി.എം.എസ്. പദയാത്ര നടത്തി. 'വിവാദരഹിത കേരളം, വികസനോന്മുഖ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിയ പദയാത്ര ബി.എം.എസ്. ഏലൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ.ശിവദാസ് നയിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. പാതാളം കവലയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദഘാടനം ചെയ്തു. 18 സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ടി.എ. വേണുഗോപാല്‍, പി.ഗോപകുമാര്‍, പി.വി. ശ്രീവിജി, ടി.ഡി. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam