എച്ച്.എം.ടി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം

Posted on: 27 Aug 2015



കൊച്ചി: കളമശ്ശേരി എച്ച്.എം.ടി.യിലെ മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എച്ച്.എം.ടി. നോണ്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷം വരെ എച്ച്.എം.ടി. കളമശ്ശേരി യൂണിറ്റിന് വേണ്ടി പ്രവര്‍ത്തിച്ച് പിരിഞ്ഞ ശേഷം 60 നും 80 നും ഇടക്ക് പ്രായമായ ജീവനക്കാര്‍ക്ക് യാതൊരു പെന്‍ഷന്‍ ആനുകൂല്യവും ലഭിച്ചിട്ടില്ല. ആയിരത്തിലധികം വരുന്ന കേന്ദ്ര ജീവനക്കാരായ കളമശ്ശേരി എച്ച്.എം.ടി.യിലെ മുന്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിന് അടിയന്തര നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam