'അമ്മ അറിയാന്‍' ഡിജിറ്റല്‍ പ്രദര്‍ശനം 30 ന്

Posted on: 27 Aug 2015കൊച്ചി: പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ കാവിവല്‍ക്കരിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് കൊച്ചിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 'അമ്മ അറിയാന്‍' ഡിജിറ്റല്‍ പ്രദര്‍ശനവും ഐക്യദാര്‍ഢ്യസമ്മേളനവും സംഘടിപ്പിക്കുന്നു.1986 ല്‍ ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച 'അമ്മ അറിയാന്‍' ചില്‍ഡ്രന്‍സ് പാര്‍ക്ക് മിനി തിയേറ്ററില്‍ 30 ന് പ്രദര്‍ശിപ്പിക്കും. വൈകീട്ട് മൂന്നിന് ഐക്യദാര്‍ഢ്യ സമ്മേളനം നടന്‍ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. പി.രാജീവ് മുഖ്യപ്രഭാഷണം നടത്തും. എം.എം.സോമശേഖരന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Ernakulam