മരടില്‍ ജൈവ പച്ചക്കറികൊണ്ട് ഓണപ്പൂക്കളം

Posted on: 27 Aug 2015വൈറ്റില: മരട് തോമസ്​പുരം സെന്റ് തോമസ് പള്ളിയില്‍ ജൈവ പച്ചക്കറികള്‍കൊണ്ട് തീര്‍ത്ത ഓണപ്പൂക്കളം ശ്രദ്ധനേടി. 16 ഇനങ്ങളില്‍പ്പെട്ട 370 കി. ഗ്രാം പച്ചക്കറിയുപയോഗിച്ച് 10 മീറ്റര്‍ വൃത്താകൃതിയിലാണ് പൂക്കളമൊരുക്കിയത്. ഇടവകയിലെ 26 കുടുംബ യൂണിറ്റുകളിലെ 130 പേര്‍ ഇതില്‍ പങ്കെടുത്തു.
പൂക്കളം ജനങ്ങള്‍ക്ക് കാണാനും അവസരമൊരുക്കി. പിന്നീട് പച്ചക്കറികള്‍ ഇടവകാംഗങ്ങള്‍ക്ക് വിതരണം ചെയ്തു. പ്രദേശത്തെ ജനങ്ങള്‍ ഈ ഓണത്തിന് വിഷരഹിത പച്ചക്കറി ഉപയോഗിക്കണമെന്ന പള്ളി വികാരി ഫാ. വിന്‍സന്റ് നടുവിലപ്പറമ്പിലിന്റെ ആശയമായിരുന്നു ഇതിനു പിന്നില്‍.
ഇടവകാംഗം ജിത്തു വര്‍ഗീസാണ് പൂക്കളത്തിന്റെ കലാസംവിധാനം ഒരുക്കിയത്. പൂക്കളമിട്ട ശേഷം അംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി. ആഘോഷങ്ങള്‍ക്ക് റോയ് പാളയത്തില്‍, വി.ഇ. ജോസഫ്, ജോസഫ് പള്ളിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam