പറവൂര്‍ സഹ. ബാങ്ക് 5500 കുടുംബങ്ങള്‍ക്ക് പത്തു കിലോഗ്രാം വീതം അരി നല്‍കി

Posted on: 27 Aug 2015



പറവൂര്‍: ഓണത്തിന്റെ ഭാഗമായി താലൂക്ക് സഹകരണ ബാങ്ക് (നമ്പര്‍-1759) ബാങ്ക് അംഗങ്ങളായ 5500 കുടുംബങ്ങള്‍ക്ക് പത്തു കിലോഗ്രാം അരി ഓരോ കുടുംബത്തിനും വിതരണം ചെയ്തു. അംഗങ്ങള്‍ ബാങ്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍കാര്‍ഡുമായി വന്നാണ് അരി വാങ്ങിയത്. ആറു ദിവസം കൊണ്ടാണ് സൗജന്യ അരി വിതരണം പൂര്‍ത്തിയാക്കിയത്. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കാണിത്. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നുള്ള തുക മുടക്കി അംഗങ്ങളുടെ ഓണം കെങ്കേമമാക്കാനാണ് ഇതു നല്‍കിയതെന്ന് ബാങ്ക് പ്രസിഡന്റ് ടി. വി. നിഥിന്‍, സെക്രട്ടറി പി. കൃഷ്ണകുമാര്‍ എന്നിവര്‍ പറഞ്ഞു.

More Citizen News - Ernakulam