സൗജന്യമായി വീട് വയറിങ് നടത്തി കെ.എസ്.ഇ.ബി. ജീവനക്കാരുടെ മാതൃക

Posted on: 27 Aug 2015



കാലടി: വെള്ളാരപ്പിള്ളി നടുമുറ്റം ഉണ്ണിയുടെ വീട് സൗജന്യമായി വയറിങ് നടത്തിക്കൊടുത്ത് കാഞ്ഞൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ മാതൃക കാണിച്ചു. 25000 രൂപ ചെലവായി. മൂന്ന് പോസ്റ്റുകള്‍ ഇട്ടു. കാലടി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.വൈ. ജോര്‍ജ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. എ.ഇ എന്‍.ജെ. മാത്യു, സബ് എന്‍ജിനീയര്‍ എം.ഒ. ജോബി സ്റ്റീഫന്‍, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam