പൂവിളി ഉയര്‍ത്തി നാടെങ്ങും ഓണാഘോഷം

Posted on: 27 Aug 2015പറവൂര്‍: ഭക്ഷ്യസമൃദ്ധിയുടെയും ആഹ്ലാദത്തിന്റെയും പൂവിളി ഉയര്‍ത്തി നാട്ടിലും നഗരത്തിലും ഓണാഘോഷം.
മന്നം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടന്ന ഓണാഘോഷം വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബി.എം. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമാ ശിവശങ്കരന്‍, എം.ബി. സ്യമന്തഭദ്രന്‍, എം.ടി. ജയന്‍, എ.ജി. മുരളി, അരുണജ തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണക്കിറ്റ് വിതരണവും മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും നടന്നു.
എസ്എന്‍ഡിപി യോഗം ടൗണ്‍ വെസ്റ്റ് ശാഖയുടെ കീഴിലുള്ള ടി.കെ. മാധവന്‍ സ്മാരക ശ്രീനാരായണ പ്രാര്‍ഥനാ കുടുംബ യൂണിറ്റിന്റെ ഓണാഘോഷം ശാഖ പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീലത മുരളി അധ്യക്ഷത വഹിച്ചു. വി.കെ. ഹരിഹരന്‍ പ്രസംഗിച്ചു. ഓണസദ്യയും നടന്നു.
പുത്തന്‍വേലിക്കര വിസിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി. വിദ്യാര്‍ഥികള്‍ പ്രതിദിനം ശേഖരിച്ച് മാസം 3000 രൂപ നിര്‍ധനര്‍ക്ക് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ധനസഹായവും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ജയാമാത്യു, പഞ്ചായത്തംഗം ബൈജു എന്നിവര്‍ പ്രസംഗിച്ചു.
ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗങ്ങളെ ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ ആദരിച്ചു. എം.എസ്. സുരേഷ്ബാബു, എ.കെ. ശശികുമാര്‍, ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
വടക്കേക്കര ഗ്രാമ പഞ്ചായത്തിന്റെയും മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സാന്ത്വന പരിചരണ രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി സര്‍വന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി. അശോകന്‍, കെ.പി. വിശ്വനാഥന്‍, വി.ജെ. സരുണ്‍, ഡോ. അനില്‍കുമാര്‍, വി.എസ്. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുഞ്ഞിത്തൈ സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സി. ആര്‍. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാണിയാറ, ഫാ. ഡയസ് വലിയമരത്തിങ്കല്‍, ആര്‍. വിശ്വംഭരന്‍നായര്‍, സിനി മുരളി, ശോഭ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ചെറിയ പല്ലംതുരുത്ത് ശാഖ ഓണത്തോടനുബന്ധിച്ച് അംഗങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് വി. ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജു മാടവന, ടി. കെ. ശശിധരന്‍, ടി. എന്‍. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു.
പറവൂര്‍ ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഓണത്തോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഗുരു ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ കെ. കെ. അശോകന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ ്ടി. കെ. ഉദയഭാനു അധ്യക്ഷത വഹിച്ചു.


02


പറവൂര്‍ ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഓണത്തോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം കെ.കെ. അശോകന്‍ നിര്‍വഹിക്കുന്നു.
പുത്തന്‍വേലിക്കര വിസിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം പഞ്ചായത്തംഗം ബൈജു നിര്‍വഹിക്കുന്നു.

More Citizen News - Ernakulam