ദേശീയപാത നിലവാരത്തില്‍ പണിത ആലങ്ങാട് റോഡിലെ ടാറിങ് തകര്‍ന്നു

Posted on: 27 Aug 2015കരുമാല്ലൂര്‍: ആലുവ -വരാപ്പുഴ റോഡില്‍ ആലങ്ങാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് ദേശീയപാത നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡ് ഇടിഞ്ഞു താഴുന്നു. ആലങ്ങാട് കാവിന് സമീപമാണ് റോഡ് താഴ്ന്നു പോകുന്നത്. റോഡ് ടാറിങ് നടത്തുന്നതിന് തൊട്ടുമുമ്പ് ഇവിടെ കുഴിയെടുത്ത് ജലവിതരണ പൈപ്പ് സ്ഥാപിച്ചിരുന്നു. അവിടെ ശരിയായ രീതിയില്‍ മൂടാതിരുന്നതുകൊണ്ടാണ് ഇപ്പോള്‍ പുതിയതായി ടാറിങ് നടത്തിയിട്ടും കാര്യക്ഷമമാകാത്ത അവസ്ഥയിലായിരിക്കുന്നത്. പി.ഡബ്ല്യു.ഡി. ഗ്യാരന്റിയോടെയാണ് ഇത്തരം റോഡുകള്‍ക്ക് കരാര്‍ കൊടുക്കുന്നത്. അതിനാല്‍ കരാറുകാരന്റെ ചെലവില്‍ത്തന്നെ റോഡ് പുനര്‍ നിര്‍മിക്കേണ്ടതാണ്.
റോഡിന്റെ മധ്യഭാഗത്തായി പത്ത് മീറ്ററോളം നീളത്തില്‍ വലിയ ആഴത്തില്‍ ടാറിങ് താഴ്ന്നിരിക്കുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ റോഡിന്റെ പുനര്‍നിര്‍മാണം ഉടന്‍ നടത്തിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

More Citizen News - Ernakulam