പൂതംകുറ്റി പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാള്‍ 31 മുതല്‍
Posted on: 27 Aug 2015
അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളും സെന്റ് മേരീസ് കണ്‍െവന്‍ഷനും 31 മുതല്‍ സപ്തംബര്‍ 8 വരെ നടക്കും. ത്രിദിന ആന്തരിക സൗഖ്യ ധ്യാനം, സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയം, രക്തദാനം, നേത്ര-കേള്‍വി ചികിത്സാ ക്യാമ്പ്, മര്‍ത്ത മറിയം വനിതാ സമാജം മേഖലാ കലോത്സവം, വിദ്യാരംഭ ശുശ്രൂഷ, സണ്‍ഡേ സ്കൂള്‍ അധ്യാപക സംഗമം എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് വികാരി ഫാ. വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്കോപ്പ പത്രസമ്മേളനത്തില്‍ അറിയിച്ചു. 31ന് വൈകീട്ട്്് നാലിന് കൊടിയേറ്റ്, 6ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് ബിഷപ് മാര്‍ മാത്യു വാണിയ കിഴക്കേല്‍ കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സഖറിയ ആലുക്കല്‍ റമ്പാന് അധ്യക്ഷത വഹിക്കും. മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ശ്രാദ്ധദിനമായ സപ്തംബര്‍ ഒന്നിന് രാവിലെ 8.15ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബര്ശമവൂന് റമ്പാന് മുഖ്യകാര്‍മികനാകും. 10.30ന് സെന്റ് ജോണ്‍സ് മിഷന് നേതൃത്വം നല്കുന്ന ആന്തരിക സൗഖ്യ ധ്യാനം ആരംഭിക്കും. വൈകീട്ട്് ആറിന് നടക്കുന്ന സന്ധ്യാപ്രാര്‍ഥനയ്ക്ക് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.തുടര്‍ന്ന്്് 8.45ന് ഫെഡറല്‍ ബാങ്ക് എജിഎം ടി.പി. മത്തായി മാര്‍ ബസേലിയോസ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. മൂന്നിന് രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും നടക്കും. വാര്‍ഡ് മെമ്പര്‍ കെ.എസ്. മൈക്കിള്‍ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10.30ന് നടക്കുന്ന സൗജന്യ നേത്ര-കേള്‍വി ചികിത്സാ ക്യാമ്പ് മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മോഹനന് ഉദ്ഘാടനം ചെയ്യും. രാത്രി 8.45ന് ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍ മാര്‍ ദിവന്നാസിയോസ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. അഞ്ചിന് വിശുദ്ധ ദൈവ മാതാവിന്റെ ആദ്യ ശനിയാചരണം. രാവിലെ 8.15ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബേബി ചാമക്കാല കോര്‍ എപ്പിസ്കോപ്പ മുഖ്യകാര്‍മികനാകും. 10.30ന് നടക്കുന്ന വനിതാ സമാജം കലോത്സവം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഏല്യാക്കുട്ടി ആന്റണി ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10.30ന് നടക്കുന്ന എംജെഎസ്എസ്എ അങ്കമാലി ഡിസ്ട്രിക്ട് അധ്യാപക സംഗമം കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകീട്ട്്് ആറിന് സന്ധ്യാപ്രാര്ഥനയ്ക്ക്്് ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഏഴിന് വൈകീട്ട്്് അഞ്ചിന് പ്രധാന വഴിപാടായ പാച്ചോര്‍ തുലാഭാരം, തുടര്‍ന്ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധ സൂനോറോ പേടകത്തില്‍ നിന്നും പുറത്തെടുക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം. എട്ടിന് കണ്വെന്ഷന് സമാപിക്കു. പെരുന്നാള്‍ സമാപന ദിനമായ എട്ടിന് രാവിലെ 9ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥന, വിശുദ്ധ സൂനോറോ ദര്‍ശനം, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് കണ്വെന്ഷന് പന്തല്‍ നിര്‍മിക്കുന്നത്. കണ്‍വന്‍ഷനു ശേഷം രാത്രി അങ്കമാലി ടൗണിലേക്കും സമീപപ്രദേശങ്ങളിലേക്കും പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.