എക്സൈസ് ജീവനക്കാരുടെ ഓണാഘോഷം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
Posted on: 27 Aug 2015
ആലുവ: ജോലിത്തിരക്കുകള്‍ക്കിടയിലും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷിച്ചും ഓണക്കിറ്റുകള്‍ നല്‍കിയും എക്സൈസ് ജീവനക്കാര്‍ മാതൃകയായി. വ്യാജമദ്യ- മയക്കുമരുന്ന് പരിശോധനകളില്‍ ജാഗ്രതയോടെ ഏര്‍പ്പെടുന്ന ഓണ നാളുകളിലാണ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആലുവ സെന്റ് മേരീസ് എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കിക്കൊണ്ട് ഓണത്തെ വരവേറ്റത്.
അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഇ. ഉസ്മാന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് എം.ടി. ജേക്കബ്, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ്, മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഡി. സന്തോഷ്, എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുരേഷ്ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, കെ. ജയപ്രകാശ്, ജില്ലാ സെക്രട്ടറി സാജന് പോള്‍, കെ.പി. ജയറാം എന്നിവര്‍ സംസാരിച്ചു.