മരണാനന്തര ചടങ്ങില്‍ നിന്ന് മരണത്തിന്റെ കൈകളിലേക്ക്‌

Posted on: 27 Aug 2015ഫോര്‍ട്ടുകൊച്ചി: ബന്ധുവിന്റെ മരണ അടിയന്തിര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അവര്‍ - അമരാവതി പുളിക്കല്‍ വീട്ടില്‍ ജോസഫും സഹോദരന്റെ ഭാര്യ വോള്‍ഗയും. പക്ഷേ, അവര്‍ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ജോസഫിന്റെ ഭാര്യ അമ്മിണിയും മറ്റു ചില ബന്ധുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു.
പുതുവൈപ്പിനിലെ ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരു മണിയോടെ മടങ്ങി. കുറച്ചുപേര്‍ ബോട്ടിലും ശേഷിക്കുന്നവര്‍ ജങ്കാറിലും കയറിയാണ് ഫോര്‍ട്ടുകൊച്ചിയിലേക്ക് വന്നത്.
ബോട്ടില്‍ കയറിയ വോള്‍ഗയും ജോസഫും മരണത്തിന്റെ ചുഴിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന അമ്മിണിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അമ്മിണി മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ ചികിത്സയിലാണ്.
ഒരൊറ്റ കോമ്പൗണ്ടിലാണ് ഇവരുടെ വീടുകള്‍. നേവല്‍ ബേസില്‍ നിന്ന് വിരമിച്ച ജോസഫി (ജോയി) ന്റെ സഹോദരന്‍ ഡേവിഡിന്റെ ഭാര്യയാണ് മരിച്ച വോള്‍ഗ. ഡേവിഡ് നേവല്‍ ബേസ് ജീവനക്കാരനാണ്.
മരിച്ച ജോസഫിന്റെ മക്കള്‍: ജെയ്‌സണ്‍ പീറ്റര്‍ (ഇന്‍ഫോ പാര്‍ക്ക്), ജയ റോസ് (ദുബായ്). മരുമക്കള്‍: ഹെലന്‍, വിപിന്‍ (ദുബായ്).
മരിച്ച വോള്‍ഗയുടെ മക്കള്‍: ഗ്ലെന്‍ ഡേവിഡ്, അലന്‍ ഡേവിഡ്.
ജോസഫിന്റെയും വോള്‍ഗയുടെയും ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 3ന് ഫോര്‍ട്ടുകൊച്ചി അമരാവതി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

More Citizen News - Ernakulam