ജനസേവയുടെ ഭാഗ്യ താരമായി ഭാഗ്യജ്യോതി
Posted on: 27 Aug 2015
മേയ്ക്കാട്: സംസ്ഥാന സബ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജനസേവ േബായ്സ് ഹോമിലെ ആദിവാസി ബാലന് ഭാഗ്യജ്യോതി സ്വര്‍ണ മെഡല്‍ നേടി. മത്സരത്തില്‍ 500 പേര് പങ്കെടുത്തു. സംസ്ഥാന ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില്‍ മൂക്കന്നൂര്‍ ഫിസാറ്റില്‍ നടന്ന മത്സരത്തിലാണ് ഈ നേട്ടം. അത്താണി സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിയായ ഭാഗ്യജ്യോതി 2014ലാണ് ജനസേവയിലെത്തിയത്. അരുണാചല്‍ പ്രദേശിലെ ചക്മ ഗ്രാമത്തിലെ നിര്‍ധന ആദിവാസി കുടുംബാംഗമാണ് ഈ ബാലന്. ജനസേവയിലെത്തിയ കാലം മുതല്‍ കായിക രംഗത്തും പഠന രംഗത്തും മികവ് തെളിയിച്ചു. തുടര്‍ന്ന് ജനസേവ ജൂഡോ ക്ലബ്ബിലെ സിന്ധു മണിക്കുട്ടന്റെ കീഴില്‍ ഭാഗ്യജ്യോതിക്ക് പരിശീലനം നല്കി. മുന്‍ ദേശീയ ജൂഡോ താരമാണ് സിന്ധു മണിക്കുട്ടന്. ഈ ജയത്തോടെ സപ്തംബര്‍ 2ന് വിജയവാഡയില്‍ നടക്കുന്ന സബ് ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഭാഗ്യജ്യോതി അര്‍ഹത നേടി.