ഓണച്ചന്ത തുടങ്ങി
Posted on: 27 Aug 2015
അങ്കമാലി: അങ്കമാലി സുബോധന റീജണല്‍ പാസ്റ്ററല്‍ സെന്ററില്‍ ഓണച്ചന്ത തുടങ്ങി. അങ്കമാലി ബസലിക്ക റെക്ടര്‍ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ ഉദ്ഘാടനം ചെയ്തു. നാല് കര്‍ഷക പ്രതിഭകളെ നഗരസഭാ ചെയര്മാന് ബെന്നി മൂഞ്ഞേലി ആദരിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ്, ഫാ. ഷിനു ഉതുപ്പാന്, ഫാ. ജോസ് മാടന്, ഫാ. വര്‍ഗീസ് മേനാച്ചേരി, നിജോ ജോസഫ്, പ്രൊഫ. കെ.ജെ. വര്‍ഗീസ്, പ്രൊഫ.എം.എല്‍. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച രാത്രി 9 വരെ ഓണച്ചന്ത പ്രവര്‍ത്തിക്കും.
അങ്കമാലി: കിടങ്ങൂര്‍ ഉണ്ണിമിശിഹ പള്ളിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ കപ്പേള കവലയില്‍ ജൈവ പച്ചക്കറിച്ചന്ത ആരംഭിച്ചു. ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി വേഴപറമ്പില്‍ അധ്യക്ഷനായി. ജോജോ കോരത് സ്വാഗതവും അഗസ്റ്റിന് ജോണ്‍ നന്ദിയും പറഞ്ഞു. അങ്കമാലി:മൂക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ തുറന്നു. ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. എം.വി. ചെറിയാച്ചന്, ജെയിംസ് എന്‍. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. അങ്കമാലി: കരയാംപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിലും കറുകുറ്റി ശാഖയിലും ഓണച്ചന്ത തുറന്നു. ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു സാനി അധ്യക്ഷനായി. ബി. ഉഷാകുമാരി, ഷാജു പടുവന്‍, ഷാജു മാളിയേക്കല്‍, ജെയ്സണ്‍ വിതയത്തില്‍, ജോജി കല്ലൂക്കാരന്, ജേക്കബ് കൂരന്‍, മായ വിജയന്, ഷിജി ജോയി, ഷീന ബൈജു, എ.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.