കൈത്തറി സംഘങ്ങള്‍ക്ക് റിബേറ്റ് കുടിശ്ശിക നല്‍കണം

Posted on: 27 Aug 2015പറവൂര്‍: കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങള്‍ക്കുള്ള റിബേറ്റ് കുടിശ്ശിക പൂര്‍ണമായി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രൈമറി കൈത്തറി നെയ്ത്ത് സഹകരണ സംഘം കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ടി.എസ്. ബേബി ആവശ്യപ്പെട്ടു.
സംഘങ്ങള്‍ക്ക് 2010 മുതല്‍ ഈയിനത്തില്‍ വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുവാനുള്ളത്. ജില്ലയില്‍ മാത്രം മൂന്നു കോടിയോളം രൂപ കുടിശ്ശികയായുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ കൈത്തറി സംഘങ്ങള്‍ക്ക് ഒരു സ്‌പെഷല്‍ ഉത്തരവ് നല്‍കി ഏറെക്കുറെ കുടിശ്ശിക നല്‍കി. എന്നാല്‍ എറണാകുളം ജില്ലയിലെ സംഘങ്ങളെ പരിഗണിച്ചില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൈത്തറി സംഘങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടി നടപ്പിലാക്കിയ ആര്‍.ആര്‍.ആര്‍. പാക്കേജിന്റെ ഗുണം കാര്യമായി സംഘങ്ങള്‍ക്കു ലഭിച്ചിട്ടില്ല.

More Citizen News - Ernakulam