നാട്ടിലെങ്ങും ഓണാഘോഷം

Posted on: 27 Aug 2015കോലഞ്ചേരി : പാങ്കോട് ഗ്രാമീണ വായനശാലയുടെ ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച നടക്കും. രാവിലെ 8ന് പൂക്കള മത്സരം, വിവിധ ഓണക്കളികള്‍, ഓണസദ്യ എന്നിവയുണ്ടാകും.
കോലഞ്ചേരി : കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ കടമറ്റം ശാഖയുടെ വാര്‍ഷികവും ഓണാഘോഷവും ആഗസ്ത് 27 ന് നടക്കും. വ്യാഴാഴ്ച രാവിലെ 7.45 ന് പൂക്കള മത്സരം, വിവിധ കലാ കായിക മത്സരങ്ങള്‍, ഓണസദ്യ, സാംസ്‌കാരിക ഘോഷയാത്ര, സമ്മേളനം എന്നിവയുണ്ടാകും.
കോലഞ്ചേരി: എഴുപ്രം ഫ്രണ്ട്‌സിന്റെ 16-ാമത് ഓണാഘോഷം 27ന് നടക്കും. രാവിലെ 8.30ന് പതാക ഉയര്‍ത്തിയ ശേഷം വിവിധ കലാ കായിക മത്സരങ്ങള്‍ നടക്കും. 3ന് വടംവലി, 5.30ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8ന് ഗാനമേള എന്നിവയുണ്ടാകും.

More Citizen News - Ernakulam