പരമമായ ജ്ഞാനം നേടുമ്പോഴാണ് വിദ്യാഭ്യസം പൂര്‍ണമാവുന്നത് - സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍

Posted on: 27 Aug 2015കോലഞ്ചേരി: പരമമായ ജ്ഞാനം നേടുമ്പോേഴ വിദ്യാഭ്യസം പൂര്‍ണമാവുകയുള്ളൂവെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു. വടയമ്പാടി പരമഭട്ടാര ഗുരുകുലാശ്രമത്തില്‍ നടന്ന ഭാഗ്യാനന്ദ തീര്‍ഥപാദ ജയന്തി സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍. പരമമായ ജ്ഞാനം ത്യാഗികള്‍ക്കുള്ളതാണ്. ജ്ഞാനത്തിലേക്കുള്ള വഴി അവസാനിക്കുന്നില്ല. വിദ്യാഭ്യസം മനസ്സിന്റെ ആവശ്യമായി മാറുമ്പോള്‍ മാത്രമാണ് നമുക്ക് ജ്ഞാനത്തിലേക്കുള്ള വഴി തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരമഭട്ടാര ഗുരുകുല സേവാ സംഘം പ്രസിഡന്റ് സി. ശ്രീനിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഐക്കരനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി, വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, ട്രസ്റ്റ് ചെയര്‍മാന്‍ കരിങ്കുന്നം രാമചന്ദ്രന്‍, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍, ആശ്രമം സെക്രട്ടറി വി.എന്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam